---
title: "ഒരു വർഷത്തോളം കുഞ്ഞ് ജീവിച്ചത് ശരീരത്തിൽ സൂചിയുമായി! കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്"
english_title: "One Year Old Baby Needle Inside Body No Medical Negligence Says Inquiry Report Kottayam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381202/ baby-needle-body-case-no-medical-negligence-inquiry-report-kottayam"
published_at: "2026-09-05T11:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9bab6c5f1de_baby-needle-body-case-no-medical-negligence-inquiry-report-kottayam.jpg"
keywords: ["Kottayam Medical College", "Needle Inside Baby", "Medical Negligence", "Pala News"]
---

# ഒരു വർഷത്തോളം കുഞ്ഞ് ജീവിച്ചത് ശരീരത്തിൽ സൂചിയുമായി! കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

> **Lead Summary:** **പാലാ: **കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തിൽ നിന്നും സൂചി പുറത്തെടുത്ത സംഭവത്തിൽ ചികിത്സാപിഴവുകൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് ഔദ്യോഗിക അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. ചികിത്സാ നടപടികൾക്കിടയിൽ കുഞ്ഞിന്റെ ശരീരത്തിൽ സൂചി കയറാൻ യാതൊരു സാധ്യതയുമില്ലെന്നാണ് റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

## Article Content

**പാലാ: **കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തിൽ നിന്നും സൂചി പുറത്തെടുത്ത സംഭവത്തിൽ ചികിത്സാപിഴവുകൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് ഔദ്യോഗിക അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. ചികിത്സാ നടപടികൾക്കിടയിൽ കുഞ്ഞിന്റെ ശരീരത്തിൽ സൂചി കയറാൻ യാതൊരു സാധ്യതയുമില്ലെന്നാണ് റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

ഈ അന്വേഷണ റിപ്പോർട്ട് ഉടൻ തന്നെ ആശുപത്രി സൂപ്രണ്ടിന് കൈമാറും. എന്നാൽ, കുഞ്ഞിന്റെ ശരീരത്തിൽ നിന്ന് കണ്ടെടുത്ത സൂചിയുടെ ശാസ്ത്രീയ പരിശോധനകൾ ഒന്നും തന്നെ നടത്താതെയാണ് ഈ റിപ്പോർട്ട് ഇപ്പോൾ കൈമാറുന്നത് എന്നത് ശ്രദ്ധേയമാണ്.

ഏകദേശം ഒരു വർഷത്തോളമാണ് കുഞ്ഞിന്റെ ശരീരത്തിനുള്ളിൽ സൂചി തറഞ്ഞുനിന്നിരുന്നത്. ഏറ്റുമാനൂർ സ്വദേശിനിയായ അഞ്ചുവിന്റെ മകൾ അദ്വികയാണ് ഇത്രയും നാൾ സൂചി ശരീരത്തിൽ വെച്ച് ജീവിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് നടന്ന പ്രസവ ചികിത്സയുടെ സമയത്താണ് കുട്ടിയുടെ ശരീരത്തിനുള്ളിൽ സൂചി കുടുങ്ങിപ്പോയതെന്നാണ് കുടുംബത്തിന്റെ ആരോപണം.

English Summary:

In incident of needle taken out from body of one-year-old girl in Kottayam, inquiry report says there was no medical negligence. Report says there is no possibility of needle entering body during treatment. Inquiry report will be handed over to superintendent. But report is being handed over without scientific examination of needle. Needle was stuck inside baby's body for about a year. Anchu's daughter Adwika, native of Ettumanoor, lived with needle. Needle got stuck inside child's body during delivery treatment at Kottayam Medical College.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381202/ baby-needle-body-case-no-medical-negligence-inquiry-report-kottayam)